ശബരിമലയെ അയ്യപ്പന്‍റെ പൂങ്കാവനമായാണ് ശബരിമലയെ വനംവകുപ്പ് കാണുന്നതെന്ന് മന്ത്രി.കെ രാജു . അങ്ങനെ തന്നെ പരിപാലിക്കുന്നതാണ് വനംവകുപ്പിന് താത്പര്യമെന്നും അയ്യപ്പന് അതാണ് ഇഷ്ടമെന്നും മന്ത്രി വ്യക്തമാക്കുന്നു .
ശബരിമലയോട് വനംവകുപ്പിന്റെ ശത്രുതാപരമായ നിലപാട് ശരിയല്ലെന്ന് ദേവസ്വം ബോര്‍ഡ് എ.പദ്മകുമാര്‍ പറഞ്ഞിരുന്നു . ഈ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി .
ശബരിമല മാസ്റ്റര്‍ പ്ലാനില്‍ പരാമര്‍ശിക്കുന്നതില്‍ കൂടുതല്‍ വിട്ടു കൊടുക്കേണ്ടതില്ലെന്നാണ് കോടതിയും നിര്‍ദേശിച്ചിരിക്കുന്നത് . ബോര്‍ഡ് പ്രസിഡന്റിന്റെ നിലപാടുകളോട് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും മന്ത്രി പറഞ്ഞു .
Discussion about this post