തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ നിലപാട് വിശദീകരിക്കാന്‍ സിപിഎമ്മിന്റെ വീടുകള്‍ കയറിയുള്ള സന്ദര്‍ശനം തുടങ്ങി. സിപിഎം മുതിര്‍ന്ന നേതാക്കള്‍ തന്നെ പ്രചരണത്തിന് നേതൃത്വ നല്‍കാനാണ് തീരുമാനം. തിരുവനന്തപുരം പൗണ്ട് കോളനിയില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ഭവന സന്ദര്‍ശനം.
ശബരിമല വിഷയത്തില്‍ പാര്‍ട്ടി അണികളെ ബോധവതിക്കരിക്കാന് എംഎല്‍എമാരും നേതാക്കളും നേതൃത്വം നല്കുന്ന കാല്‍നടപ്രചരണ ജാഥകളും ആരംഭിച്ചു.
സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും എതിരേയുള്ള പ്രചരണങ്ങള്‍ വ്യാപകമാവുകയാണ്. പാര്‍ട്ടി കുടുംബങ്ങളില്‍ നിന്നുള്ള മുഴുവന്‍ അംഗങ്ങളും ശബരിമല നാമജപയാത്രയില്‍ പങ്കെടുക്കുന്ന സ്ഥിതിയാണുള്ളത്. ഇതിനെ ശക്തമായി പ്രതിരോധിക്കാനാണ് പാര്‍ട്ടി തീരുമാനം. സംസ്ഥാന സമിതി നിര്‍ദേശിച്ച പ്രചരണ പരിപാടികളും ആരംഭിച്ചു കഴിഞ്ഞു.
സ്ത്രീപ്രവേശനം സംബന്ധിച്ച കോടതിവിധിയും അതില്‍ സര്‍ക്കാരിന്റെ നിലപാടും വ്യക്തമാക്കുന്ന ലഘുലേഖയാണ് സിപിഎം വിതരണം ചെയ്യുന്നത്. മണ്ഡലാടിസ്ഥാനത്തിലുള്ള കാല്‍നട പ്രചരണജാഥകള്ക്കും തുടക്കമായി. മന്ത്രിമാരും എംഎല്‍എമാരും പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും കാല്‍നട പ്രചരണജാഥയില്‍ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന ഇടതുമുന്നണിയുടെ രാഷ്ട്രീയവിശദീകരണ യോഗങ്ങളും പുരോഗമിക്കുകയാണ്.
Discussion about this post