ശബരിമല വിഷയത്തില്‍ പ്രതികരണവുമായി നടന് പ്രകാശ് രാജ്. സ്ത്രീകള്‍ ആരാധിക്കേണ്ടെന്ന്് പറയുന്ന ദൈവം തനിക്ക് ദൈവമല്ലെന്നും അങ്ങനെയൊരു മതം തനിക്ക് മതമല്ലെന്നും പ്രകാശ് രാജ് പറഞ്ഞു. ഇത് കൂടാതെ സ്ത്രീകളെ ആരാധനയില്‍ നിന്നും വിലക്കുന്ന ഭക്തരൊന്നും തനിക്ക് ഭക്തരല്ലെന്നും പ്രകാശ് രാജ് പറഞ്ഞു. ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരും ഉണ്ടായത് ഒരു സ്ത്രീയില്‍ നിന്നാണെന്നും ആ അമ്മയെ ആരാധനയില്‍ നിന്നും വിലക്കുന്ന ദൈവം തന്റെ ദൈവമല്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി. ‘എന്റെ അമ്മയെ ആരാധിക്കാന്‍ അനുവദിക്കാത്ത ഒരു മതവും എനിക്ക് മതമല്ല. എന്റെ അമ്മയെ ആരാധനയില്‍ നിന്നും വിലക്കുന്ന ഒരു ഭക്തരും എനിക്ക് ഭക്തരല്ല. എന്റെ അമ്മ ആരാധിക്കേണ്ട എന്ന് പറയുന്ന ഒരു ദൈവവും എനിക്ക് ദൈവമല്ല,’ പ്രകാശ് രാജ് പറഞ്ഞു.
Discussion about this post