വൈദ്യുതി നിരക്ക് ഗണ്യമായ തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ വൈദ്യുതിബോര്‍ഡ് നീക്കം . ഇതിന്റെ ഭാഗമായി ഗാര്‍ഹിക , വ്യവസായ വൈദ്യുതിനിരക്ക് ഉയര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന താരിഫ് പെറ്റീഷന് വൈദ്യുതി ബോര്‍ഡ് റെഗുലേറ്ററി കമ്മീഷന് മുന്‍പാകെ നല്കി .
നടപ്പ്സാമ്പത്തിക വര്‍ഷമുള്‍പ്പടെ നാല് വര്‍ഷം പ്രതീക്ഷിക്കുന്ന വരവ് ചെലവു കണക്കുകളും വൈദ്യുതിനിരക്ക് സംബന്ധിച്ച താരിഫ് പെറ്റീഷനുമാണ് ബോര്‍ഡ് നല്‍കിയിരിക്കുന്നത് . റെഗുലേറ്ററി കമ്മീഷന് സംസ്ഥാനത്തെ മൂന്നോ നാലോ കേന്ദ്രങ്ങളില്‍ ഹിയറിംഗ് നടത്തിയ ശേഷം ഇതിന്മേല് അന്തിമ തീരുമാനമെടുക്കും . ബോര്‍ഡ് ആവശ്യപ്പെട്ട വര്‍ദ്ധന അതേപടി സ്വീകരിക്കില്ല എന്നാണു സൂചന .
Discussion about this post