ഒഡിഷ്യയിലെ കലിമേഡയിലുണ്ടായ സുരക്ഷാസൈന്യവുമായിട്ടുള്ള ഏറ്റുമുട്ടലില്‍ അഞ്ചു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു . മാവോയിസ്റ്റ് നേതാവ് റണദേബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് .
കൊല്ലപ്പെട്ടവരുടെ പക്കല്‍ നിന്നും ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു . പ്രദേശത്ത് മാവോയിസ്റ്റുകളുടെ ഒളിതാവളമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലാണ് ഏറ്റുമുട്ടലുണ്ടായത് .
Discussion about this post