വായ്പാ തട്ടിപ്പ് നടത്തി രാജ്യത്ത് നിന്നും കടന്ന് കളഞ്ഞിരിക്കുന്ന രത്‌ന വ്യപാരി മെഹുല്‍ ചോക്‌സിയുടെ അടുത്ത പങ്കാളി ദീപക് കുല്‍ക്കര്‍ണിയെ കൊല്‍ക്കത്തയില്‍ നിന്നും അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ ഹോങ്കോങ്ങില്‍ നിന്നും തിരിച്ച് വന്ന ദീപക് കുല്‍ക്കര്‍ണിയെയായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് അറസ്റ്റ് ചെയ്തത്.
മെഹുല്‍ ചോക്‌സിയുടെ ഹോങ്കോങ്ങിലുള്ള കമ്പനിയുടെ ഡയറക്ടറാണ് ദീപക് കുല്‍ക്കര്‍ണി. ദീപകിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് സി.ബി.ഐയും ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു.
അതേസമയം മെഹുല്‍ ചോക്‌സിയുടെ 218 കോടി വില വരുന്ന വസ്തുകവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് കഴിഞ്ഞ മാസം കണ്ട് കെട്ടിയിരുന്നു. ഇന്ത്യയിലെ വിദേശത്തുമുള്ള മെഹുല്‍ ചോക്‌സിയുടെ വസ്തുവകകള്‍ കണ്ട് കെട്ടാന്‍ ഇതിന് മുമ്പും നോട്ടീസ് ഇറക്കിയിരുന്നു. വസ്തുകവകകളുടെ ഗുണഭോക്താക്കളില്‍ നീരവ് മോദിയും ഉള്‍പ്പെടുന്നതാണ്.
നിലവില്‍ മെഹുല്‍ ചോക്‌സി കരീബിയന്‍ രാജ്യമായ ആന്റിഗ്വയിലാണുള്ളത്. ചോക്‌സിയെ ഇന്ത്യയിലെക്ക് തിരിച്ച് കൊണ്ടുവരാനുള്ള നടപടികള്‍ പുരഗോമിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മെഹുല്‍ ചോക്‌സിയെ തിരികെ നല്‍കണമെന്ന് പറഞ്ഞ് ഇന്ത്യ നല്‍കിയ അപേക്ഷ ആന്റിഗ്വ സര്‍ക്കാര്‍ പരിശോധിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post