പി.ഡി.പി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദനിയുടെ മാതാവ് അസ്മാ ബീവി അന്തരിച്ചു. വളരെയധികം നാളുകളായി അര്‍ബുദ രോഗബാധിതയായിരുന്നു. ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മാതാവിനെ കാണാന്‍ വേണ്ടി അബ്ദുള്‍ നാസര്‍ മഅദനി ബെംഗളൂരുവില്‍ നിന്നും കേരളത്തിലെത്തിയിരുന്നു. ബെംഗളൂരു സ്ഫോടനക്കേസിലെ 31ാം പ്രതിയാണ് മഅദനി.
Discussion about this post