ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയത് ആചാരലംഘനം തന്നെയാണെന്ന് ശബരിമല തന്ത്രി കണ്ഠര് രാജീവര് . ആചാര പ്രകാരം തന്ത്രിക്കും, മേല്‍ശാന്തിയ്ക്കും , പന്തളംകൊട്ടാരം പ്രതിനിധികള്‍ക്കും മാത്രമേ ഇരുമുടിക്കെട്ടില്ലാതെ പടികയറാന്‍ സാധിക്കുകയുള്ളൂവെന്നും തന്ത്രി വ്യക്തമാക്കി .
ആചാരപ്രകാരം മുകളില്‍ പറഞ്ഞവര്‍ ഒഴികെയെല്ലാവരും ഇരുമുടിക്കെട്ടുമായി വേണം പടികയറുവാന്‍ . ആചാരലംഘനം നടന്നതായി ബോധ്യപ്പെട്ടാലോ പരാതിവരികയോ ചെയ്താല്‍ പരിഹാര ക്രിയകള്‍ ചെയ്യുമെന്ന് തന്ത്രി പറഞ്ഞു . ഏതുതരത്തിലുള്ള പരിഹാരക്രിയ വേണമെന്ന കാര്യം ആലോചിച്ച് ചെയ്യുമെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ നല്‍കാനാവില്ല എന്നും അദ്ദേഹം വ്യക്തമാക്കി .
ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിനായി നട തുറന്ന വേളയില്‍ ദേവസ്വം ബോര്‍ഡംഗം കെ.പി.ശങ്കര്‍ദാസ് നട തുറന്നതിന് ശേഷം ആഴിയില്‍ ദീപം നല്കുന്ന ചടങ്ങിനായി മേല്‍ശാന്തിയുടെയും തന്ത്രിയുടെയും കൂടെ ഇരുമുടിക്കെട്ടില്ലാതെ കയറുകയും ഇറങ്ങുകയും ചെയ്തിരുന്നു .
Discussion about this post