അലഹബാദിന് പുറകെ യുപിയിലെ ഫൈസബാദിന്റെ പേര് അയോദ്ധ്യയെന്നാക്കി മാറ്റി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്ണ് പേര് മാറ്റം പ്രഖ്യാപിച്ചത് . ദക്ഷിണ കൊറിയന്‍ പ്രസിഡന്റ്ന്റെ ഭാര്യയുമായി ചേര്‍ന്ന് അയോദ്ധ്യയില്‍ ദീപാവലിയോട് അനുബന്ധിച്ചുള്ള ദീപോത്സവം ഉദ്ഘാടനം ചടങ്ങിലായിരുന്നു പ്രഖ്യാപനം .
അയോധ്യ അറിയപ്പെടുന്നത് ശ്രീരാമന്റെ പേരിലാണ് . അത് കൊണ്ട് ഫൈസാബാദ് ഇന്ന് മുതല്‍ അയോദ്ധ്യ എന്നറിയപ്പെടും . രാജ്യത്തിന്റെ അഭിമാനത്തിന്റെ അടയാളമാണ് അയോദ്ധ്യ . ആ അയോദ്ധ്യയോട് അനീതി കാണിക്കാന്‍ ആരെയും അനുവദിക്കില്ല . അയോദ്ധ്യയില്‍ ദശരഥന്റെ പേരില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുമെന്നും കൂടാതെ നിമ്മിക്കുന്ന വിമാനത്താവളത്തിനു ശ്രീരാമന്റെ പേര് നല്‍കുമെന്നും പ്രഖ്യാപിച്ചു .
Discussion about this post