പ്രണയിച്ചു വിവാഹം കഴിച്ചുവെന്ന കാരണത്താല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കൊലപ്പെടുത്തിയ കെവിന്റേത് ദുരഭിമാനക്കൊല തന്നെയാണെന്ന് കോടതി . കെവിന്റെ കൊലപാതകം ദുരഭിമാനക്കൊലയായി പരിഗണിക്കണമെന്ന പ്രോസിക്യൂഷന് വാദം കോട്ടയം സെഷന്‍സ് കോടതി അംഗീകരിച്ചു . ആറുമാസത്തിനകം അതിവേഗകോടതിയില്‍ വിചാരണപൂര്ത്തിയാക്കുവാനും കോടതി നിര്‍ദേശിച്ചു
2018 ലെ ശാന്തിവാഹിനി കേസ് പോലെ കെവിന് കേസും പരിഗണിക്കണമെന്നു പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടു . വിദ്യഭ്യാസപരമായും സാമൂഹികമായും ഉയര്‍ന്ന കേരളത്തില്‍ ജാതിയുടെ പേരിലുണ്ടായ ആദ്യകൊലപാതകം എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം . എന്നാല്‍ ഇത്തരമൊരു ആവശ്യം അംഗീകരിക്കുന്നത് വഴി കേസിന് മുന്‍വിധിയുണ്ടാക്കാന്‍ ഇടയാക്കുമെന്ന് പ്രതിഭാഗം എതിര്‍വാദം ഉന്നയിച്ചു .
Discussion about this post