കേരളത്തില്‍ ഹൈന്ദവ സമൂഹത്തെ ജാതി വര്‍ണ്ണ വ്യവസ്ഥയുടെ പേര് പറഞ്ഞ് വിഭജിച്ച് നിര്‍ത്തുകയാണ് കമ്മ്യൂണിസ്റ്റുകള്‍ ചെയ്തതെന്നും ഇതില്‍ പെട്ട് നട്ടെല്ല് കുനിച്ച് കഴിയുകയായിരുന്ന ഹിന്ദുവിന് നിവര്‍ന്നു നില്‍ക്കാനുള്ള അവസരമാണ് അയ്യപ്പസ്വാമിയൊരുക്കിയിരിക്കുന്നതെന്നും സംവിധായകന്‍ അലിഅക്ബര്‍ പറഞ്ഞു. ശബരിമല കര്‍മ്മസമിതി ഒ.കെ ഹാളില്‍ സംഘടിപ്പിച്ച അയ്യപ്പഭക്തജന മഹാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയ്യപ്പസ്വാമിയൊരുക്കിത്തന്ന ഈ ഹൈന്ദവ ഐക്യം താല്‍ക്കാലികമാകരുതെന്നും അദ്ദേഹം പറഞ്ഞു. എ.പി. വേണുഗോപാലിന്റെ അദ്ധ്യക്ഷതയില്‍ കെ.പി.എം.എസ് സംസ്ഥാന ഉപദേശക സമിതിയംഗം ടി.വി. ബാബുവായിരുന്നു വിശിഷ്ടാതിഥിയായി വന്നത്. 23 സാമുദായിക സംഘടനാ പ്രതിനിധികളാണ് പരിപാടിയില്‍ പങ്കെടുത്തത്. ചടങ്ങില്‍ നൂറ് കണക്കിന് ഭക്തജനങ്ങളും പങ്കെടുത്തു.
Discussion about this post