അയോധ്യ: രാമക്ഷേത്ര നിര്‍മ്മാണം ഇനിയും വൈകരുതെന്ന അഭ്യര്‍ഥനയുമായി ഹിന്ദു സന്ന്യാസിമാരുടെ സംഘം പ്രധാനമന്ത്രിയെ കാണും. തെരഞ്ഞെടുപ്പ് വാഗ്ദാനം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ അവസാനം മതനേതാക്കള്‍ മോദിക്ക് നേരിട്ട് നിവേദനം നല്‍കുമെന്ന് രാമജന്മഭൂമി ന്യാസ് ചെയര്‍മാന്‍ അറിയിച്ചതായി വി.എച്ച്.പി വക്താവ് ശരദ് ശര്‍മ പറഞ്ഞു.
കഴിഞ് ദിവസം ഹരിദ്വാറില്‍ ചേര്‍ന്ന സന്ന്യാസിമാരുടെ യോഗം അയോധ്യയില്‍ ക്ഷേത്രനിര്‍മാണം വൈകുന്നതിലെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ യോഗത്തിലാണ് വിഷയം പ്രധാനമന്ത്രിയെ അറിയിക്കാന്‍ തീരുമാനമായത്.
രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട് നിയമനിര്‍മ്മാണം സാധ്യമല്ലെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും പറഞ്ഞിരുന്നു.
Discussion about this post