രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും കുറഞ്ഞു. പതിനഞ്ച് പൈസയാണ് ഇന്ന് പെട്രോളിനും ഡീസലിനും കുറഞ്ഞത്.
ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് എണ്‍പത് രൂപയായി കുറഞ്ഞു. അതേസമയം ഡീസലിന് ഒരു ലിറ്ററിന് 76.51 രൂപയായും കുറഞ്ഞു.
തിരുവനന്തപുരത്ത് 81.43 രൂപയാണ് പെട്രോളിന്റെ വില. ഡീസലിന് 77.99 രൂപയുമാണ് ഇന്നത്തെ വില.
കഴിഞ്ഞ മൂന്നാഴ്ചയായി രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കുറയുകയായിരുന്നു. മൂന്നാഴ്ച കൊണ്ട് പെട്രോളിന് അഞ്ച് രൂപയിലേറെ കുറവ് വന്നിട്ടുണ്ട്.
ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതാണ് ഇന്ധന വില കുറയാന്‍ കാരണം. എട്ട് മാസത്തിനിടിയില്‍ അസംസ്‌കൃത എണ്ണ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. ബാരലിന് 71 ഡോളറാണ് നിലവിലെ വില.
Discussion about this post