ഫാമിലി പ്ലാസ്റ്റിക്ക് കമ്പനിയിലെ തീപ്പിടുത്തവുമായി ബന്ധപ്പെട്ടു അട്ടിമറി സംശയത്തെ തുടര്‍ന്ന് കമ്പനിയിലെ ജീവനക്കാരായ രണ്ടു തൊഴിലാളികളെ കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്തു .
സംഭവ ദിവസം രാവിലെ മുതല്‍ വൈകുന്നേരം വരെ ജോലിയിലുണ്ടായിരുന്ന ഇവര്‍ ജോലി സമയം കഴിഞ്ഞിട്ടും മൂന്നാം നിലയിലെ സ്റ്റോര്‍ റൂമിന് സമീപം ദുരൂഹമായ സാഹചര്യത്തില്‍ സിസിടിവിയില്‍ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത് .
പത്തുവര്‍ഷത്തോളമായി കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ് ഇവരെന്നാണ് സൂചന . ജോലി സമയം കഴിഞ്ഞ് കമ്പനിയില്‍ ചിലവഴിച്ചതും സ്റ്റോര്‍ റൂം ഭാഗത്ത് ഇവര്‍ക്ക് പ്രവേശിക്കേണ്ട കാര്യമില്ലെന്നതും , മുകള്‍ ഭാഗത്ത് തീപിടുത്തമുണ്ടാകുന്നതിനു തൊട്ടുമുന്‍പ് രക്ഷപ്പെട്ടതുമാണ് പോലീസിന് ഇവരില്‍ സംശയമുണ്ടാകാന്‍ കാരണം .
പലതവണ കമ്പനിയില്‍ തീപിടുത്തമുണ്ടായത് ആദ്യമേ സംശയമുളവാക്കിയിരുന്നു . ഇതിനെ തുടര്‍ന്നാണ് സംഭവത്തില്‍ ഏതെങ്കിലും വിധത്തിലുള്ള അട്ടിമറിയുണ്ടോയെന്നറിയാന് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചത് .
Discussion about this post