നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന് ദിലീപിന് വിദേശ യാത്ര നടത്താന്‍ കോടതി അനുമതി നല്കി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അനുമതി നല്‍കിയത്.
സിനിമയുടെ ചിത്രീകരണത്തിന് വേണ്ടിയാണ് ദിലീപ് വിദേശത്ത് പോകാന്‍ അനുമതി തേടി കോടതിയെ സമീപിച്ചത്. നവംബര്‍ 15 മുതല്‍ വിദേശയാത്ര നടത്താമെന്നാണ് കോടതി വ്യക്തമാക്കിയത്.
വിദേശയാത്രയ്ക്ക് അനുമതി നല്‍കരുതെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചില്ല. ഇതിന് മുന്‍പും വിദേശയാത്രയ്ക്ക് ദിലീപിന് കോടതി അനുമതി നല്‍കിയിരുന്നു.
Discussion about this post