ചിത്തിര ആട്ട വിശേഷത്തിന് നടതുറന്നപ്പോള്‍ ഇരുമുടിക്കെട്ടുമായി എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രടറി കെ സുരേന്ദ്രനെ സോപാനത്ത് നിന്നും പുറത്താക്കാന്‍ ദേവസ്വം കമ്മീഷണര്‍ പി വാസു നിര്‍ദേശിച്ചതായി വിവരം .
കൊടുംകാട്ടിലൂടെ പോലീസിന്റെ കണ്ണുവെട്ടിച്ച് രാത്രിയിലാണ് സുരേന്ദ്രനും മറ്റു ഭക്തരും സന്നിധാനത്ത് എത്തിച്ചേര്‍ന്നത് . ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയാതോടെയാണ് ദേവസ്വം കമ്മീഷണര്‍ ദേവസ്വം മാനേജരോട് രാഷ്ട്രീയക്കാരെയും വിശ്വാസികള്‍ അല്ലാത്തവരെയും സന്നിധാനത്ത് നിന്നും പുറത്താക്കാന്‍ നിര്‍ദേശം നല്‍കിയത് .
എന്നാല്‍ കെ സുരേന്ദ്രന്‍ വഴിപാടുക്കാരന്‍ ആണെന്നും വഴിപ്പാടുക്കാരനെ ബലപ്രയോഗത്തിലൂടെ പുറത്താക്കിയാല്‍ ബോര്‍ഡ് നിയമനടപടി നേരിടേണ്ടി വരുമെന്നും ദേവസ്വം മാനേജരോട് സ്പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു .
ഇതോടുകൂടിയാണ് കെ.സുരേന്ദ്രനെ പുറത്താക്കാനുള്ള നീക്കത്തില്‍ നിന്നും ദേവസ്വം ബോര്‍ഡ് പിന്മാറിയത് . ചിത്തിരയാട്ട വിശേഷത്തിലേക്കുള്ള ടിക്കറ്റ് തുലാമാസ പൂജയുടെ സമയത്തെത്തിയപ്പോള്‍ ബുക്ക് ചെയ്തിരുന്നു . അതിനാല്‍ പുറത്താക്കാന്‍ കഴിയില്ലെന്ന് മാനേജര്‍ കമ്മീഷണറെ അറിയിച്ചു .
Discussion about this post