കേരളത്തിലെ ഓട്ടോ-ടാക്സി നിര്ക്ക് വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന. ജസ്റ്റിസ് രാമചന്ദ്രന് നായര്‍ കമ്മീഷനാണ് നിരക്ക് വര്‍ധവന് സംബന്ധിച്ച് സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്.
ഓട്ടോറിക്ഷയ്ക്ക് മിനിമം ചാര്‍ജ് 20 രൂപയില്‍ നിന്നും 30 രൂപയാക്കണമെന്നാണ് പ്രധാന ശുപാര്‍ശ. ടാക്സിയുടെ മിനിമം ചാര്‍ജ് 150 രൂപയില്‍ നിന്നും 200 രൂപ ആക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.
ഇത് കൂടാതെ കിലോമീറ്റര്‍ ചാര്‍ജിലും വര്‍ധനവ് കമ്മീഷന് ശുപാര്‍ശ ചെയ്യുന്നുണ്ട്. ഇന്ധനവില കൂടിയ സാഹചര്യത്തിലാണ് നടപടിക്ക് ശുപാര്‍ശ നല്‍കിയിട്ടുള്ളത്. റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും.
Discussion about this post