ശബരിമല വിഷയത്തിൽ പ്രകോപനവുമായി ഫേസ്ബുക്ക് പോസ്റ്റ്. അയ്യപ്പ സ്വാമിയെ അവഹേളിച്ചു കൊണ്ട് ഫ്രീതിങ്കേഴ്സ് ഗ്രൂപ്പിലാണ് പോസ്റ്റ് വന്നത് . ആഷിക്ക് ഷാജി എന്ന ഫേക്ക് ഐഡിയിൽ നിന്നാണ് അവഹേളന പോസ്റ്റ്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
അയ്യപ്പനെ രക്ഷിക്കാൻ സംസ്കാരത്തോടെ ഇറങ്ങിയ ഭക്തന്മാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു അവരോടൊപ്പം അണിചേരാൻ #savesabarimala ജെട്ടികൾ വിൽക്കാൻ നമ്മളിൽ കുറച്ചുപേർ മുന്നിട്ടിറങ്ങുന്നു..നിങ്ങൾ ഓരോരുത്തരുടെയും “അകമഴിഞ്ഞ” സഹകരണം പ്രതീക്ഷിക്കുന്നു… നമ്മുടെ പരിപാവനമായ ശബരിമല അതേപടി സംരക്ഷിക്കുന്നതിനോടൊപ്പം, പരിപാവനമായ നിങ്ങളുടെ പരിപാവനതയും മാനവും രക്ഷിക്കാൻ ഈ ജെട്ടികൾ ഇട്ട് #savesabarimala ഹാഷ്ടാഗോടെ നമ്മുടെ ആശയവും ശക്തമായ പ്രതിഷേധവും പങ്കുവെക്കാം.
എന്ന കുറിപ്പോടെ അയ്യപ്പന്റെ ചിത്രം അണ്ടർവെയറിൽ ഫോട്ടോഷോപ്പ് ചെയ്ത് ചേർത്താണ് പ്രചാരണം. യുക്തിവാദിളുടെ പേരിൽ ആരംഭിച്ചിട്ടുള്ള ഫ്രീതിങ്കേഴ്സ് ഗ്രൂപ്പിനെതിരെ നേരത്തെയും നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. മതവിശ്വാസങ്ങളെ അവഹേളിച്ചതിന് ഫേസ്ബുക്ക് പല പ്രാവശ്യം ഈ ഗ്രൂപ്പ് ബാൻ ചെയ്തിരുന്നു. അംഗങ്ങളിൽ നിന്ന് കാശു പിരിച്ച് ധൂർത്തടിച്ചെന്ന ആരോപണവും ഗ്രൂപ്പിനെതിരെ ഉയർന്നിട്ടുണ്ട്.
ശബരിമല അയ്യപ്പ സ്വാമിയെ അവഹേളിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിനെതിരെ വിശ്വാസികൾ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പോസ്റ്റ് ഇട്ട ആളിനെതിരേയും പോസ്റ്റ് ഗ്രൂപ്പിൽ അനുവദിച്ച അഡ്മിന്മാർക്കെതിരെയും കേസ് നൽകും.
Discussion about this post