പത്തനംതിട്ട: ശബരിമലയിലെ യുവതി പ്രവേശിപ്പിക്കാനുള്ള നീക്കം, ഒരു വിഭാഗം വിശ്വാസികളെ സര്‍ക്കാരില്‍ നിന്ന് അകറ്റിയിട്ടുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്‍ ആ അകല്‍ച്ച താല്‍ക്കാലികം മാത്രമാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും പിണറായി വിജയന് പറഞ്ഞു. ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
എത്ര വോട്ടു കുറഞ്ഞാലും കേരളത്തെ പിന്നോട്ട് നയിക്കാന്‍ ശ്രമിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്.എസ്.എസും ബി.ജെ.പിയും കേരളത്തില്‍ വര്‍ഗിയ ധ്രുവീകരണം ഉണ്ടാക്കി സംസ്ഥാനത്തിന്റെ മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമിക്കുകയാണ്.ശബരിമലയില്‍ പ്രായഭേദനമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് വഴികള്‍ ഇല്ലായിരുന്നെന്നും പിണറായി വിജയന് അഭിമുഖത്തില്‍ പറഞ്ഞു
Discussion about this post