ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പുന:പരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കാനുള്ള സുപ്രീംകോടതിയുടെ തീരുമാനം സര്‍ക്കാരിന് ഒരു സുവര്‍ണാവസരമാണെന്ന് ആര്.എസ്.എസ് നേതാവ് വത്സന് തില്ലങ്കേരി . ഈ അവസരം ഉപയോഗിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുത്താല്‍ ജനങ്ങളുടെ അനുകൂല അഭിപ്രായം ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകും . യുദ്ധപ്രഖ്യാപനമാണ് സര്‍ക്കാര്‍ മുതിരുന്നതെങ്കില്‍ സ്വഭാവികമായും ഭക്തരുടെ ഭാഗത്ത് നിന്നും അതിനനുസരിച്ചുള്ള പ്രതികരണം ഉണ്ടാവുമെന്ന് തില്ലങ്കേരി പറഞ്ഞു .
ശബരിമലയുടെ പരിശുദ്ധി കാത്ത് സൂക്ഷിക്കുന്നതിനായി ഭക്തജനങ്ങള്‍ നാമജപവും , സമാധാനപരവുമായ പ്രതിഷേധം തുടരുക തന്നെ ചെയ്യും . യുവതികളുടെ പ്രവേശനം നടപ്പാക്കാന്‍ സര്‍ക്കാര്‍ ധിറുതികാണിച്ചാല് ഭക്തജനങ്ങള്‍ പ്രതിരോധം തീര്‍ക്കും . ശബരിമലയ്ക്ക് കാവലാളായ കോടികണക്കിന് ഭക്തരുടെ പ്രാര്‍ത്ഥനയും ലക്ഷകണക്കിന് അയ്യപ്പഭക്തരുടെ സാന്നിധ്യവും മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയിലുണ്ടാവുമെന്ന് വത്സന് തില്ലങ്കേരി മാധ്യമങ്ങളോട് പറഞ്ഞു
Discussion about this post