ശബരിമല യുവതി പ്രവേശന വിധിയ്ക്കെതിരെ സുപ്രീംകോടതി പുന:പരിശോധയ്ക്ക് തയ്യാറായതില്‍ പ്രത്യാശയുണ്ടെന്ന് കെ.സുധാകരന് . നിയമവ്യവസ്ഥയോട് സര്‍ക്കാരിന് ബഹുമാനമുണ്ടെങ്കില്‍ ജനുവരി 22 വരെ കാത്തിരിക്കണമെന്നും സുധാകരന് പറഞ്ഞു .
മണ്ഡലക്കാലത്ത് ശബരിമലയില്‍ എത്തുന്ന യുവതികള്‍ക്ക് സര്‍ക്കാര്‍ സുരക്ഷ ഒരുക്കിയാല്‍ പ്രതിഷേധിക്കും . ഇതിനെതിരെ ഭക്തജനങ്ങള്‍ അണിനിരക്കും . നേരത്തെ സംഭവിച്ചതൊക്കെ വീണ്ടും ആവര്‍ത്തിക്കും . യുവതികളെ തടയുവാന്‍ യുക്തമായ സമരമുറ സ്വീകരിക്കും . അതൊന്നും മുന്‍കുട്ടി പറയാന്‍ സാധിക്കില്ല .
ജനുവരി 22 വരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകും . ജനങ്ങളുടെ വികാരം സുപ്രീംകോടതിയ്ക്ക് മനസിലാകേണ്ടതുണ്ട് . ഒരു വിധി പ്രഖ്യാപിക്കുമ്പോള്‍ അത് സമൂഹത്തിലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഒരു കോടതി മനസിലാക്കേണ്ടതുണ്ട് സുധാകരന് കൂട്ടിചേര്‍ത്തു . ശബരിമലയില്‍ കൊടിപിടിച്ചുള്ള സമരങ്ങള്‍ക്ക് ഇല്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട് ഇതിനു വിരുദ്ധമാണ് കെ സുധാകരന്റെ നിലപാട്.
ശബരിമല നിയന്ത്രിചത് ആര്.എസ്.എസ് നേതാക്കളാണ് അല്ലാതെ പോലീസല്ല . സര്‍ക്കാര്‍ പൂര്‍ണ പരാജയമായിരുന്നു എന്നതിന്റെ തെളിവാണ് ഇത് . അഞ്ചു ദിവസത്തേക്ക് നടതുറന്നപ്പോള്‍ ശബരിമലയിലെത്തിയവര്‍ക്ക് സുരക്ഷയൊരുക്കാനും പ്രതിഷേധം നിയന്ത്രിക്കാനും സാധിക്കാത്ത സര്‍ക്കാരാണോ ഇനിയും സുരക്ഷയുടെ കാര്യം പറയുന്നതെന്നും സുധാകരന് പരിഹസിച്ചു .
Discussion about this post