തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെ കൂടുതല്‍ വെട്ടിലാക്കി പുതിയ വെളിപ്പെടുത്തല്‍. അദീബിന് വേണ്ടി കെ.ടി. ജലീല്‍ നേരിട്ട് ഇടപെട്ട് യോഗ്യതയില്‍ ഇളവ് വരുത്തിയെന്ന് ആരോപണത്തിന് തെളിവുമായി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസ് രംഗത്തെത്തി. ആബിദിന് നിയമനം ലഭിക്കാന്‍ യോഗ്യതകള്‍ പുനര്‍ നിശ്ചയിക്കണം എന്ന് കാട്ടി ജലീല്‍ ഉത്തരവിറക്കുകയായിരുന്നുവെന്ന് പി.കെ ഫിറോസ് ആരോപിച്ചു.
ന്യൂനപക്ഷ ധനകാര്യ വികസന കോര്പ്പറേഷന് വകുപ്പിലേക്കായിരുന്നു അദീബിന്റെ നിയമനം. മന്ത്രിസഭാ യോഗത്തിന്റെ അനുമതി വാങ്ങണമെന്ന വകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശം കെ.ടി. ജലീല്‍ അവഗണിക്കുകയായിരുന്നു. അധിക യോഗ്യത എന്ന പേരില്‍ യോഗ്യതയില്‍ ഇളവ് വരുത്തുകയായിരുന്നു. സെക്രട്ടറിയുടെ നിര്‍ദ്ദേശം അവഗണിച്ച് അയച്ച ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടിരുന്നു. യോഗ്യത മാറ്റിയത് മുഖ്യമന്ത്രി അറിഞ്ഞിട്ടാണോ എന്ന് വ്യക്തമാക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
യോഗ്യതകള്‍ പുനര്‍ നിശ്ചയിക്കണം എന്ന് കാട്ടി ജലീല്‍ നോട്ട് എഴുതിയെന്നും ഫിറോസ് പറഞ്ഞു. ഉള്‍പ്പെടുത്തിയത് അധിക യോഗ്യതയാണെന്ന മന്ത്രിയുടെ വാദം തെറ്റാണെന്നും പി കെ ഫിറോസ് കൂട്ടിച്ചേര്‍ത്തു.യൂത്ത് ലീഗിന് തെളിവുണ്ടെങ്കില്‍ കോടതിയെ സമീപിക്കട്ടേ എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.
Discussion about this post