കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ പമ്പ-നിലയ്ക്കല്‍ ബസ് നിരക്ക് വര്‍ദ്ധിപ്പിച്ച ഡിടിഒയെ കെ.എസ് ആര്‍ ടി സി സസ്പെന്റ് ചെയ്തു . മണ്ഡല മകരവിളക്ക് തീര്‍ഥാടനക്കാലത്ത് പമ്പ റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി ബസുകളുടെ നിരക്ക് ഒറ്റയടിക്ക് 23 രൂപ കൂട്ടിയതിനു പിന്നാലെ യുവമോര്‍ച്ച പത്തനംതിട്ട ജില്ലാ ട്രാന്‍സ്ഫോര്‍ട്ട് ഓഫീസ് ഉപരോധിച്ചിരുന്നു . ഇതിനു പിന്നാലെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത് .
ഉത്സവക്കാലത്ത് നടത്തുന്ന സ്പെഷ്യല്‍ സര്‍വീസുകള്‍ക്ക് മാര്‍ച്ച് ഒന്ന് മുതല്‍ മുപ്പത് ശതമാനം നിരക്ക് വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു . ഇതിനനുസരിച്ച് ഇന്ന് മുതല്‍ 100 രൂപ നിരക്കിലാണ് ബസ് ഓടിയിരുന്നത് . സ്പെഷ്യല്‍ സര്‍വീസിനാണ് നിരക്ക് വര്‍ദ്ധനയെന്നാണ് കെ.എസ്.ആര്‍.ടി.സി പറയുന്നത് .
നിരക്ക് വര്‍ദ്ധനയ്ക്കെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ആര്‍ മനീഷിനെ ആദ്യം സ്ഥലം മാറ്റുകയും പിന്നീട് സസ്പെന്റ് ചെയ്യുകയുമായിരുന്നു . തൊടുപുഴ ഡിടിഒയ്ക്കാണ് പകരം ചുമതല .
Discussion about this post