കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസിലെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതില്‍ രഹ്ന ഫാത്തിമയുടെ പ്രതികരണം. തെറ്റ് ചെയ്തിട്ടില്ലെന്ന് ബോദ്ധ്യമുണ്ടെന്നും ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിക്കുമെന്നും രഹ്ന ഫാത്തിമ പറഞ്ഞു.
ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ഫേസ്ബുക്കില്‍ മതവികാരം വ്രണപ്പെടുത്തും വിധമുള്ള ഫോട്ടോ പോസ്റ്റ് ചെയ്‌തെന്ന കേസില്‍ രഹന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
സോഷ്യല്‍ മീഡിയ വഴി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇട്ടെന്ന പരാതിയില്‍ പത്തനംതിട്ട പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. കോട്ടയം തൃക്കൊടിത്താനം സ്വദേശി ആര്‍. രാധാകൃഷ്ണ മേനോന്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Discussion about this post