സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചറെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
ഇന്നലെ രാത്രി ശശികലടീച്ചറെ പൊലീസ് മരക്കൂട്ടത്ത് തടഞ്ഞിരുന്നു. രാത്രിയില്‍ ആരെയും സന്നിധാനത്തേക്ക് കടത്തിവിടില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍ പോലിസ് തടഞ്ഞതിനെതുടര്‍ന്നാണ് തനിക്ക് ദര്‍ശനം നടത്താന്‍ സാധിക്കാത്തതതെന്ന് വ്യക്തമാക്കി ശശികലടീച്ചര്‍ തിരിച്ചു പോകാന്‍ തയാറായില്ല. ഇതേ തുടര്‍ന്നാണ് അറസ്റ്റ്.
Discussion about this post