ശബരിമല വിഷയത്തില്‍ യുവതി പ്രവേശനം സാധ്യമാക്കാനിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് അഡ്വക്കറ്റ് എ ജയശങ്കര്‍. മുഖ്യന്റെ വാക്ക് പഴയ ചാക്കെന്നാണ് പരിഹാസം.
പളളിക്കെട്ട് ശബരിമലയ്ക്ക്
കല്ലും മുളളും കാലുക്ക് മെത്തൈ..
തുലാമാസപൂജ തൊഴാനെത്തിയ രഹനാ ഫാത്തിമ പോലീസ് അകമ്പടിയോടെ സന്നിധാനം വരെയെത്തി, മടങ്ങി. മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായി മുന്‍കൂര്‍ ജാമ്യം കിട്ടാതെ അറസ്റ്റ് കാത്തു കഴിയുന്നു.
മണ്ഡലപൂജയ്ക്ക് മുംബൈയില്‍ നിന്നു പറന്നുവന്ന തൃപ്തിദേശായിക്കും സംഘത്തിനും വിമാനത്താവളത്തില്‍ നിന്നു പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. ആര്‍എസ്എസുകാരുടെ ശരണം വിളിയും ഭജനയും കേട്ടു മടങ്ങി പോകേണ്ടി വന്നു.
സുപ്രീംകോടതി വിധി നടപ്പാക്കും, മലകയറാനെത്തുന്ന യുവതികള്‍ക്ക് സംരക്ഷണം ഉറപ്പാക്കും, നവോത്ഥാന മൂല്യങ്ങള്‍ മുറുകെ പിടിക്കും എന്നൊക്കെ ബഹു മുഖ്യമന്ത്രി വായ്ത്താരി മുഴക്കുമ്പോള്‍ തന്നെ, ദേവസ്വം ബോര്‍ഡ് ‘സാവകാശ’ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിക്കുന്നു.
#മുഖ്യന്റെ വാക്കും _പഴയ ചാക്കും
https://www.facebook.com/AdvocateAJayashankar/photos/a.753112281485167/1768434723286246/?type=3&theater
Discussion about this post