ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയായ ‘സ്റ്റാച്യു ഓഫ് യൂണിറ്റി’യുടെ ബഹിരാകാശ ചിത്രം വൈറലാകുന്നു. അമേരിക്കന്‍ കമ്പനിയായ സ്‌കൈലാബാണ് ചിത്രം പുറത്ത് വിട്ടിരിക്കുന്നത്.
ചിത്രത്തില്‍ നര്‍മദാ നദിയും കാണാവുന്നതാണ്. നര്‍മ്മദാ നദിയിലെ സാധു തടത്തിലാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്.
ഉപഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് സ്‌കൈലാബ്. 2017ല്‍ 104 ഉപഗ്രഹങ്ങള്‍ ഒരുമിച്ച് വിക്ഷേപിച്ച് ഐ.എസ്.ആര്‍.ഓ ചരിത്രം കുറിച്ചപ്പോള്‍ ആ കൂട്ടത്തില്‍ സ്‌കൈലാബിന്റെ 88 ഉപഗ്രഹങ്ങളുണ്ടായിരുന്നു.
Discussion about this post