തമിഴ്നാട്ടില്‍ കനത്ത നാശം വിതച്ച ഗജ ചുഴലികാറ്റിനു ശക്തി കുറഞ്ഞതിനു പിന്നാലെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മദ്ധ്യഭാഗത്ത് മറ്റൊരു ന്യൂനമര്‍ദ്ധം രൂപപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥാവിഭാഗം മുന്നറിയിപ്പ് നല്കി . ഇതിനെ തുടര്‍ന്ന് കേരളത്തില്‍ കാറ്റിനും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട് .
കേരള തീരത്തും ലക്ഷദ്വീപ് മേഖലയിലും തെക്കന്കിഴക്കന് അറബിക്കടലിലും മണിക്കൂറില്‍ 45.55 കിലോമീറ്റര്‍ വരെയും ചിലയവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ കൂടാനും സാധ്യതയുണ്ട് .കാറ്റിനെ തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമകാന് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.കേരളത്തിന്റെ തീരക്കടലിലും , ലക്ഷദ്വീപ് മേഖലയിലും 3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല ഉയര്‍ന്നേക്കും .
Discussion about this post