തിരുവനന്തപുരം :ബാര്കോഴയാരോപണത്തെ പുച്ഛത്തോടെ തള്ളുന്നുവെന്ന് ആരോപണ വിധേയനായ ധനമന്ത്രി കെ.എം മാണി.ആരോപണമുന്നയിച്ച് 85 ദിവസം പിന്നിട്ടിട്ടും കാര്യമായി ആര്‍ക്കും ഒരു തെളിവു പോലും നല്കാന് കഴിഞ്ഞിട്ടില്ല.ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നും മാണി പറഞ്ഞു. ബാര്‍കോഴക്കേസുമായി ബന്ധപ്പെട്ട് ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതേറ്റു പിടിച്ച് പി.സി ജോര്‍ജിന് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും മാണി പറഞ്ഞു.
ബാര്‍കോഴക്കേസില്‍ മന്ത്രി കെ.എം മാണി രാജി വെയ്ക്കേണ്ടി വന്നാല്‍ പകരക്കാരനായി ജോസ് കെ.മാണിയെ മന്ത്രിയാക്കില്ലെന്ന് പി.സി ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ബാര്‍കോഴക്കേസ് പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുകയും ചെയ്തെന്ന് പി.സി ജോര്‍ജ് പറഞ്ഞു.
Discussion about this post