ഇറാഖില്‍ സ്ത്രീകളെ ലൈംഗികോപകരണമാക്കി മാറ്റുന്ന ഐസിസ് തീവ്രവാദികളുടെ ക്രൂരതയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ശരി വെച്ചുകൊണ്ട് അന്താരാഷ്ട്ര മനുഷ്യാവകാശ ഗ്രൂപ്പ് ആംനസ്റ്റി ഇന്റര്‍നാഷണല്‍.ഐസിസിന്റെ പിടിയില്‍പ്പെട്ട് ക്രൂര പീഢനം ഏറ്റു വാങ്ങേണ്ടിവന്ന പെണ്‍കുട്ടികളുടെ അഭിമുഖമാണ് ആംനസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.
ഐസിസ് തീവ്രവാദികള്‍ക്ക് കീഴില്‍ ലൈംഗികാടിമത്വത്തിന് വിധേയരായ ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകളുടെ നിലയേക്കുറിച്ചുള്ള യഥാര്‍ത്ഥ ചിത്രം വ്യക്തമാക്കുന്ന ‘എസ്കേപ്പ് ഫ്രം ഹെല്: ടോര്‍ച്ചര്‍ ആന്റ് സെക്ഷ്വല്‍ സ്ളേവറി ഇന്‍ ഇസ്ളാമിക് സ്റ്റേറ്റ് ക്യാപ്റ്റിവിറ്റി ഇന്‍ ഇറാഖ്’ കഴിഞ്ഞ മാസമാണ് ആംനസ്റ്റി പുറത്ത് വിട്ടത്. ഐസിസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട ഡസന്‍ കണക്കിന് പെണ്‍കുട്ടികളുമായി ആംനസ്റ്റി പ്രവര്‍ത്തകര്‍ നടത്തിയ അഭിമുഖം ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വിട്ടിരിക്കുന്നത്.
ബലാത്സംഗം ഉള്‍പ്പെടെയുള്ള ലൈംഗിക ദുരുപയോഗത്തിന് അനേകര്‍ വിധേയമായി. പലരെയും നിര്‍ബ്ബന്ധിതമായി മതപരിവര്‍ത്തനത്തിന് വിധേയമാക്കി. ആംനസ്റ്റിയുടെ കണക്കുകള്‍ പ്രകാരം 300 പേര് രക്ഷപ്പെടുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.
ഐസിസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട നിരവധി പെണ്‍കുട്ടികളുടെ അഭിമുഖമാണ് ആംനസ്റ്റി പുറത്തുവിട്ടിരിക്കുന്നത്.രക്ഷപ്പെടുന്നതിന് മുമ്പ് പലരും ബലാത്സംഗത്തിന് ഇരയാകുന്നു.
സീഞ്ഞാര്‍ മലനിരയ്ക്ക് തെക്കുള്ള ഒരു ഗ്രാമത്തില്‍ തട്ടിക്കൊണ്ടു പോകലിന് ഇരയായ കൗമാരക്കാരി ആര്‍വ അഞ്ച് പെണ്‍കുട്ടികള്‍ക്കൊപ്പമാണ് ബലാത്സംംഗം ചെയ്യപ്പെട്ടത്. ബന്ധുക്കളായ 60 പേര് ഇപ്പോള്‍ ഐസിസിന്റെ കൈകളിലാണെന്നാണ് പെണ്‍കുട്ടി പറഞ്ഞു. ആത്മഹത്യ ചെയ്താല്‍ കുടുംബത്തിലെ മറ്റുള്ളവരെ കൊല്ലുമെന്ന് ഐസിസി ഭീകരര്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറഞ്ഞു
ഐസിസ് തീവ്രവാദികള്‍ക്ക് അടിമയാകപ്പെടേണ്ടി വന്ന 16 കാരി റന്ഡയ്ക്ക് പറയാനുള്ളത് മറ്റൊന്നാണ്. സീഞ്ഞാര്‍ മലനിരയില്‍ നിന്നും മാതാപിതാക്കള്‍ക്കൊപ്പമാണ് ഭീകരര്‍ ഇവളെ തട്ടിക്കൊണ്ടു പോയത്. പിതാവ് ഉള്‍പ്പെടെയുള്ള ബന്ധുക്കളെയെല്ലാം ഭീകരര്‍ കൊന്നൊടുക്കി. അവളുടെ ഗര്‍ഭിണിയായ അമ്മയെ മറ്റൊരു പ്രദേശത്തേക്ക് തട്ടിക്കൊണ്ടു പോയി.തന്നെ ബലാത്സംഗം ചെയ്തതായും പെണ്‍കുട്ടി പറയുന്നു.എതിര്‍ത്താല്‍ ഭീകരര്‍ മര്‍ദിക്കും.ഒരു മാസത്തോളം പിടിയില്‍ വെയ്ക്കപ്പെട്ട പെണ്‍കുട്ടിയെയും സഹോദരിയെയും ഉപയോഗിച്ച ശേഷം വില്‍പ്പന നടത്താനൊരുങ്ങി. എന്നാല്‍ സുന്ദരിയല്ല എന്നത് ജീവന് രക്ഷപ്പെടാന്‍ കാരണമായി. ആരും തങ്ങളെ തിരിഞ്ഞു പോലും നോക്കിയില്ലെന്നും ഈ സമയം മുഴുവന്‍ പരസ്പരം കെട്ടിപ്പിടിച്ചും പേടിച്ചു കരഞ്ഞുമായിരുന്നു ചെലവഴിച്ചതെന്നും ഇവര്‍ പറഞ്ഞു. ഒടുവില്‍ ഒരുമിച്ച് ജീവനൊടുക്കാന്‍ തീരുമാനിച്ചെങ്കിലും ഒരിക്കലും വേര്‍പിരിക്കില്ലെന്ന് അയാള്‍ പറഞ്ഞു. തങ്ങള്‍ രക്ഷപ്പെട്ടില്ലായിരുന്നെങ്കില്‍ മറ്റുള്ള പെണ്‍കുട്ടികളെ പോലെ നിര്‍ബ്ബന്ധിതമായി തീവ്രവാദികളുടെ ഭാര്യയാകേണ്ടി വരുമായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞു.
വിവാഹിതരും കുട്ടികളുള്ളവരുമാണെന്ന് കള്ളം പറഞ്ഞാണ് പലരും രക്ഷപ്പെട്ടത്. കന്യകകളാണോ എന്നറിയാന്‍ ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കുമെന്നും നുണയാണ് പറഞ്ഞതെന്ന് തെളിഞ്ഞാല്‍ കഠിന ശിക്ഷയ്ക്ക് ഇരയാക്കപ്പെടുമെന്നുംഭീകരര് പറഞ്ഞിരുന്നതായി ഇവര്‍പറയുന്നു.
19 കാരിയായ ആല്‍ബ ആഗസ്റ്റില്‍ തട്ടിക്കൊണ്ടു പോകലിന് ഇരയാകുമ്പോള്‍ രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇവരെ ഗര്‍ഭിണിയാണെന്നത് പോലും പരിഗണിക്കാതെ ഒരു തീവ്രവാദി വിവാഹം കഴിച്ചു. ഈ വിവാഹത്തിന് സമ്മതിക്കാതിരുന്നെങ്കില്‍ തന്നെ ഇയാള്‍ സിറിയയിലേക്കോ മറ്റോ വില്‍പ്പന നടത്തിയേനെയെന്നാണ് ആല്‍ബ പറഞ്ഞത്. താന്‍ അയാളെ വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച ശേഷം അവിടെ നിന്നും സൂത്രത്തില്‍ ഓടി രക്ഷപ്പെട്ടു.
മറ്റൊരു യുവതി ആംനസ്റ്റിയോട് പറഞ്ഞത് സഹോദരിയുമായി നടത്തിയ ആത്മഹത്യാ ശ്രമത്തെക്കുറിച്ചായിരുന്നു. മൊസൂളില്‍ നിന്നും ിരുവരെയും പിടിച്ച ഭീകരര്‍ ഒന്നുകില്‍ അയാെയോ അല്ലെങ്കില്‍ സഹോദരനെയോ വിവാഹം കഴിക്കണമെന്ന് പറഞ്ഞു. അന്നു രാത്രി രണ്ടുപേരും ശിരോവസ്ത്രത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചതായി ഇവര്‍ പറഞ്ഞു.
പലരും കടുത്ത പീഢനങ്ങളാണ് അനുഭവിച്ചത്.
ഇവരുടെ കുടുംബങ്ങളിലെ പുരുഷന്മാര് തോക്കിനിരയാക്കപ്പെട്ടു. സ്ത്രീകള്‍ വേര്‍പിരിഞ്ഞു പോയി. ഇറാഖില്‍ നിന്നും ഐസിസി തീവ്രവാദികള്‍ പിടികൂടുകയും ലൈംഗികവൈകൃതങ്ങള്‍ക്ക് ഇരയാക്കപ്പെടുകയും ചെയ്യപ്പെട്ട പെണ്‍കുട്ടികളുടെ നേരനുഭവങ്ങള്‍ ക്രോഡീകരിച്ചാണ് ആംനസ്റ്റി പ്രസിദ്ധപ്പെടുത്തിയത്.
Discussion about this post