കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തോടൊപ്പം നാളെ ബിജെപിയുടെ ഉന്നത നേതാക്കളും മലകയറുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള . മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള എം.എല്‍.എമാരും മലകയറും . അറസ്റ്റ് ചെയ്യുന്നവരെ അടയ്ക്കാന്‍ ജയിലുകള്‍ പോരാതെ വരും . ദേശീയ പാര്‍ട്ടിയായ ബിജെപിയോട് പോരാടാന്‍ സിപിഎമ്മിനു ശേഷിയില്ലെന്ന് ഓര്‍ക്കണമെന്നും തടയാന്‍ ധൈര്യമുണ്ടേല്‍ തടയട്ടെയെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി .
നിലവിലെ സാഹചര്യങ്ങള്‍ കേന്ദ്രത്തെ ധരിപ്പിച്ച് നിയമപരമായ നടപടികളിലേക്ക് നീങ്ങും . ഡിജിപി പുറംനാട്ടുക്കാരനാണ് ഇവിടത്തെ ആചാരങ്ങള്‍ അറിയില്ല .അതുകൊണ്ടാണ് ഇതുവരെ പോലീസിനെ സ്വാമിയെന്ന് വിളിച്ചുക്കൊണ്ടിരുന്നത് ഇനി വേണ്ടെന്നു പറഞ്ഞത് .
സര്‍ക്കാര്‍ സമ്മതിച്ചാല്‍ ശബരിമലയിലും പമ്പയിലും എല്ലാവിധ അടിസ്ഥാന സൗകര്യവും ബിജെപി വോളണ്ടിയര്‍മാര്‍ നല്‍കുമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു . പത്തനംതിട്ടയിൽ ബിജെപി സംഘടിപ്പിച്ച സായാഹ്ന ധർണയിൽ സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ
Discussion about this post