ശബരിമലയില്‍ പോലീസ് നടത്തി വരുന്ന നടപടിയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. ഇന്നലെ നടപ്പന്തലില്‍ നിന്നും അറസ്റ്റ് ചെയ്ത ഭക്തരുടെ പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ടെന്ന് ശ്രീധരന്‍ പിള്ള ചൂണ്ടിക്കാട്ടി. പോലീസ് ജാമ്യമില്ലാ വകുപ്പ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശബരിമലയില്‍ നടക്കുന്നത് നിരീശ്വരവാദികളുടെ നടപടികളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പോലീസ് രാജിനെതിരെ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയില്‍ 144 കൊണ്ടുവരേണ്ട സാഹചര്യമില്ലെന്നും ഇത് മൂലം ഭക്തര്‍ വലിയ ബുദ്ധിമുട്ടുകളാണ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ഗുരുസ്വാമിയുടെ കീഴില്‍ കൂട്ടമായി വരുന്ന ഭക്തര്‍ എങ്ങനെ ശബരിമലയിലേക്ക് പോകുമെന്നും അദ്ദേഹം ചോദിച്ചു.
സര്‍ക്കാര്‍ പറയുന്നത് അതുപോലെ തന്നെ അനുസരിക്കുക എന്നതല്ല എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റുമാരുടെ ചുമതലയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമലയില്‍ സഞ്ചാര വിലക്കാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post