ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ചെന്നതെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. കടകംപള്ളി സുരേന്ദ്രന്‍ ശ്രീ നാരായണ ഗുരുദേവനെ അംഗീകരിക്കുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.
മരണത്തിന്റെ പുല 11 ദിവസങ്ങള്‍ കൊണ്ട് തീരുമെന്ന് ഗുരുദേവന്‍ പറഞ്ഞിട്ടുണ്ടെന്നും അത് കടകംപള്ളി സുരേന്ദ്രന്‍ അംഗീകരിക്കുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ മാതാവ് മരിച്ചത് ഇക്കൊല്ലമാണെന്നും പൊതുവെ വിശ്വാസികള്‍ അവരുടെ ആരെങ്കിലും മരിച്ചാല്‍ ഒരു കൊല്ലം കഴിയാതെ പതിനെട്ടാം പടി ചവിട്ടാറില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. കെ.സുരേന്ദ്രന്‍ ചെയ്തത് ആചാരലംഘനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഗുരുദേവന്റെ വാക്കുകളെ മാനിക്കുന്നുണ്ടെങ്കില്‍ കടകംപള്ളി സുരേന്ദ്രന്‍ താന്‍ നടത്തിയ പ്രസ്താവനയില്‍ മാപ്പ് പറയണമെന്ന ആവശ്യമാണ് ശ്രീധരന്‍ പിള്ള മുന്നോട്ട് വെച്ചിരിക്കുന്നത്.
Discussion about this post