ഡല്‍ഹി:കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ത്തന്നെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ബിജെപി എം.പി സാക്ഷി മഹാരാജ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. എന്നാല്‍ ക്ഷേത്ര നിര്‍മാണം എന്ന് ആരംഭിക്കുമെന്ന് പറയാനാകില്ല. ഇന്നല്ലെങ്കില്‍ നാളെ അതാരംഭിക്കും. ബിജെപിക്കു മുന്നില്‍ ഇനി നാലു വര്‍ഷം കൂടിയുണ്ടെന്നും സാക്ഷി മഹാരാജ് വിശദീകരിച്ചു.
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം ബിജെപിയെ സംബന്ധിക്കുന്ന പ്രശ്നമല്ലെന്നും തന്നേപ്പോലുള്ള സന്യാസിമാരുമായി ബന്ധപ്പെട്ടുള്ളതാണെന്നും നേരത്തെ സാക്ഷി മഹാരാജ് പറഞ്ഞിരുന്നു. അയോധ്യയില്‍ നേരത്തെ രാമക്ഷേത്രം ഉണ്ടായിരുന്നു. അത് ഭാവിയിലും അവിടെയുണ്ടാകും സാക്ഷി മഹാരാജ് പറഞ്ഞു.
സാക്ഷി മഹാരാജിന്റെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.
Discussion about this post