സന്നിധാനത്തെ ദേവസ്വം ബോര്‍ഡിന്റെ മുറികള്‍ പോലീസ് പൂട്ട് തകര്‍ത്ത് പിടിച്ചെടുത്തു. വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സൗകര്യമൊരുക്കാന്‍ വേണ്ടി നാല് മുറികളാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അറിവോടെ പിടിച്ചെടുത്തത്.
പില്‍ഗ്രിം സെന്റര്‍ ഒന്നിലെ (പി.സി-1) രണ്ടാം നിലയിലുള്ള 410, 411, 412, 414 എന്നീ മുറികളാണ് പോലീസ് കൈക്കലാക്കിയത്. ഈ മുറികളുടെ താഴുകള്‍ തകര്‍ത്താണ് ഇവര്‍ മുറിക്കകത്ത് കയറിയത്. വിഷയത്തെപ്പറ്റി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ എക്‌സി. ഓഫീസറെ വിവരം അറിയിച്ചെങ്കിലും നടപടിയെടുക്കരുതെന്ന് സന്നിധാനത്തിന്റെ സുരക്ഷാ ചുമതല വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥന്‍ താക്കീത് നല്‍കുകയായിരുന്നു. ഭക്തരെയോ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെയോ മുറിയിലേക്ക് വരുന്നതില്‍ നിന്നും പോലീസ് വിലക്കിയിട്ടുണ്ട്.
ദേവസ്വം അക്കോമഡേഷന്‍ ഓഫീസറോ എക്‌സി. ഓഫീസറോ അറിയാതെയാണ് മുറികള്‍ പൊലീസ് കൈക്കലാക്കിയത്. മാളികപ്പുറം ക്ഷേത്രത്തിന് പുറകിലായി പോലീസിന് പ്രത്യേക ബാരക്കുകള്‍ നിലവിലുള്ളപ്പോഴാണ് സന്നിധാനത്തിന്റെ നടപ്പന്തലിന് സമീപമുള്ള കെട്ടിടത്തിലെ ഒരു നില പോലീസ് കൈക്കലാക്കിയത്. സംഭവത്തെപ്പറ്റി ദേവസ്വം വിജിലന്‍സും മൗനം പാലിക്കുകയാണ്.
Discussion about this post