കുമളി: പ്രതിഷേധക്കാര്‍ക്കു തടയിടാന്‍ എന്ന പേരില്‍ പുല്ലുമേട് കാനനപാതയില്‍ പൊലീസ് നിയന്ത്രണമേര്‍പ്പെടുത്തി. തിരുവനന്തപുരം, കൊല്ലം ജില്ലക്കാര്‍ക്ക് പുല്ലുമേട് വഴി പ്രവേശനം നല്‍കാതെയാണ് പോലിസിന്റെ വിവേചനം. പ്രതിഷേധിച്ചവരില്‍ ഏറെയും പുല്ലുമേട് വഴി വന്നവരാണെന്നാണു പൊലീസ് പറയുന്നത്. മറ്റു ജില്ലകളില്‍നിന്നുള്ളവരെ ഫോട്ടോ എടുത്തശേഷമാകും കടത്തിവിടുക.
ബിജെപി സര്‍ക്കുലര്‍ പ്രകാരം ഇന്നും നാളെയുമായി എത്തേണ്ടത് തിരുവനന്തപുരം, കൊല്ലം ജില്ലക്കാരാണ്. ഇതു മുന്‍നിര്‍ത്തിയാണു പൊലീസ് നടപടിയെന്നാണു സൂചന.ബിജെപി നോട്ടിസിന്റെ പേരില്‍ സാധാരണക്കാരായ ഭക്തരെ തടയുന്നത് പോലിസിന്റെ ഭീരുത്വമാണെന്ന് ഭക്തര്‍ ആരോപിക്കുന്നു. അനാവശ്യമായി തീര്‍ത്ഥാടകരെ നിയന്ത്രിച്ച് തീര്‍ത്ഥാടനം അട്ടിമറിക്കുകയാണ് പോലിസ് എന്നാണ് ആരോപണം.
Discussion about this post