ഇന്‍ഡോര്‍: അമ്മമാരുടെ മടിയാണ് മാഗിയെ ഇത്രയധികം ജനപ്രിയമാക്കിയതെന്ന് ബിജെപി വനിത എംഎല്‍എ ഉഷ താക്കൂര്‍. പുതുതലമുറയിലെ മിക്ക അമ്മമാരും മടികാണിക്കുന്നവരാണ്. കുട്ടികള്‍ക്ക് ഭക്ഷണം നല്കുന്ന കാര്യത്തിലും അമ്മമാര്‍ മടികാണിക്കുന്നു. രണ്ടു മിനിറ്റ് കൊണ്ട് പാകം ചെയ്യാവുന്ന മാഗിയുടെ സ്വീകാര്യതക്ക് പിന്നിലെ പ്രധാന രഹസ്യം ഇതാണെന്നും മധ്യപ്രദേശിലെ എംഎല്‍എയായ ഉഷ താക്കൂര്‍ പറഞ്ഞു.
എന്തുകൊണ്ടാണ് പുതു തലമുറയിലെ അമ്മമാര്‍ മടി പിടിച്ചവരായതെന്ന് അറിയില്ലെന്നും എംഎല്‍എ പറഞ്ഞു.
ഇതിനിടെ ഉഷ താക്കൂര്‍ താക്കൂറിന്റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗതെത്തി. അമ്മമാരെ അവഹേളിക്കുന്ന പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് മഹിള കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ അര്‍ച്ചന ജെയ്സ്വാള്‍ പറഞ്ഞു.
Discussion about this post