കൊച്ചി: ശബരിമലയില്‍ നിരോധനാജ്ഞ എങ്ങനെ നടപ്പാക്കുന്നുവെന്ന് അറിയിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ശബരിമലയിലെ നിരോധനാജ്ഞ,പോലീസ് വിന്യാസം എന്നിവ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവെ ആയിരുന്നു കോടതി വിഷയത്തില്‍ ഇടപെട്ടത് .പ്രതിഷേധക്കാരെയും യഥാര്‍ഥ ഭക്തരെയും എങ്ങനെയാണ് പോലിസ് തിരിച്ചറിയുക.ആര്‍ക്കൊക്കെയാണ് നിരോധനാജ്ഞ ബാധകമാകുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ കോടതി പോലിസിനോട് ചോദിച്ചു. ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ ജസ്റ്റിസ് Pr രാമചന്ദ്ര മേനോനും ജസ്റ്റിസ് n അനില്‍ കുമാറും ഉള്‍പ്പെട്ട ദേവസ്വം ബഞ്ച് നിര്‍ദേശം നല്‍കി.
ഹര്‍ജി 1.45 ന് വീണ്ടും പരിഗണിക്കും.ശബരിമലയില്‍ ഭക്തര്‍ക്ക് സമയനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നു ഹര്‍ജിക്കാരന്‍ ഇടക്കാല അപേക്ഷയിലൂടെ കോടതിയെ അറിയിച്ചിരുന്നു. ആറു മണിക്കൂറിനുള്ളില്‍ മല ഇറങ്ങണം എന്നു വ്യക്തമാക്കി പോലിസ് നല്കിയ സര്‍ക്കുലര്‍ ഇടക്കാല അപേക്ഷയില്‍ ഹര്‍ജിക്കാര്‍ കോടതിയില്‍ ഹാജരാക്കി. ശബരിമലയിലെ നിരോധനാജ്ഞക്കെതിരെ യുഡിഎഫ്, ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
Discussion about this post