ശബരിമല ദര്‍ശനത്തിന് തയ്യാറാണെന്നും പോലീസ് സംരക്ഷണം നല്‍കിയാല്‍ ദര്‍ശനം നടത്തുമെന്നും പത്രസമ്മേളനത്തിലൂടെയറിയിച്ച യുവതികളിലൊരാളുടെ വീടിന് നേരെ ആക്രമണം. അപര്‍ണ ശിവകാമിയുടെ വീടിന് നേര്‍ക്കായിരുന്നു ഇന്ന് പുലര്‍ച്ചെ ആക്രമണമുണ്ടായത്. ചിലര്‍ ബൈക്കിലെത്തി വീടിന് നേരെ കല്ലെറിയുകയായിരുന്നു.
രേഷ്മ നിഷാന്ത്, അപര്‍ണ ശിവകാമി, ഷനിജ സതീഷ്, ധന്യ.വി.എസ് തുടങ്ങിയ യുവതികളായിരുന്നു ശബരിമലയില്‍ പോലീസ് സംരക്ഷണത്തോടെ പ്രവേശിക്കാന്‍ തയ്യാറാണെന്നറിയിച്ചത്. നേരത്തെ പ്രതിഷേധത്തെത്തുടര്‍ന്ന് ശബരിമല ദര്‍ശനത്തില്‍ നിന്ന് പിന്‍മാറിയ കോഴിക്കോട് സ്വദേശിനിയാണ് രേഷ്മ നിഷാന്ത്.
അപര്‍ണ ശിവകാമിയുടെ വീടിന്റെ ജനലിന്റെ ചില്ല തകര്‍ന്ന നിലയിലാണ്. അതേസമയം വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന അയല്‍വാസികളുടെ വണ്ടികളൊക്കെ സുരക്ഷിതമാണ്. യുവതികള്‍ പത്രസമ്മേളനം നടത്തിയ സമയത്ത് പുറത്ത് നാമജപ പ്രതിഷേധം നടന്നിരുന്നു. തുടര്‍ന്ന് പോലീസ് സംരക്ഷണത്തിലായിരുന്നു ഇവരെ പ്രസ് ക്ലബ്ബിന് പുറത്തെത്തിച്ചത്. കലാപമുണ്ടാക്കാന്‍ താല്‍പര്യമില്ലെന്നും തല്‍ക്കാലം പിന്മാറുന്നുവെന്നും മണ്ഡലകാലം കഴിയുന്നതിന് മുന്‍പ് ശബരിമലയില്‍ പോകുമെന്നും യുവതികള്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post