മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിം രാജ് ഉള്‍പ്പെട്ട കളമശ്ശേരി ഭൂമി തട്ടിപ്പു കേസില്‍ മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി ഒ സൂരജിനെ പ്രതിചേര്‍ക്കും. സൂരജിനെതിരെ ശക്തമായ തെളിവുകള്‍ സിബിഐക്ക് ലഭിച്ച സാഹചര്യത്തിലാണിത്. ഭൂമിയുടെ തണ്ടപ്പേര് റദ്ദാക്കിയത സൂരിജിന്റെ അധികാരപരിധിക്ക് പുറത്തു നിന്നുള്ള കാര്യമാണെന്ന് സിബിഐ വിലയിരുത്തി. കേസുമായി ബന്ധപ്പെട്ട് സൂരജിനെ കഴിഞ്ഞ ദിവസം സിബിഐ ചോദ്യം ചെയ്തിരുന്നു. പ്രതി ചേര്‍ക്കാന്‍ സിബിഐ പ്രോസിക്യൂഷന് അനുമതി തേടും.
Discussion about this post