പമ്പയില്‍ വിരിവെയ്ക്കാന്‍ സൗകര്യമില്ലാതെ അയ്യപ്പന്മാര് ബുദ്ധിമുട്ടുന്നു . മഴ , വെയില് എന്നിവയില്‍ നിന്നും രക്ഷനേടാന്‍ പമ്പയില്‍ യാതൊരുവിധ സൗകര്യവുമില്ല .
മുന്‍പ് 5000 പേര്‍ക്ക് വിരിവെയ്ക്കാന്‍ കഴിയുമായിരുന്ന രാമമൂര്‍ത്തി മണ്ഡപമായിരുന്നു വിശ്രമിക്കുവാന്‍ ഉപയോഗിച്ചിരുന്നത് . പ്രളയത്തെ തുടര്‍ന്ന് ഈ മണ്ഡപം ഒലിച്ചു പോയി . തത് സ്ഥാനത്ത് താത്കാലിക പന്തലിട്ടാല്‍ വളരെയധികം ഉപകാരപ്രദമാകുമെന്ന് ഭക്തര്‍ പറയുന്നു . സന്നിധാനത്തേക്ക് നടന്നു പോവുന്നവര്‍ക്കായി താത്കാലിക നടപ്പന്തല്‍ ഇട്ടിട്ടുണ്ട് . അതെങ്കിലുമുള്ളത് ഉപകാരമായി എന്നാണു ഭക്തരുടെ അഭിപ്രായം .
Discussion about this post