ശബരിമലയിലെ വരുമാനം മൂന്നില്‍ ഒന്നിനും താഴെ . മണ്ഡല-മകരവിളക്കിന് നട തുറന്നത് മുതല്‍ ഇന്നലെ വരെയുള്ള ആകെ വരുമാനം 1.10 കോടിയാണ് കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 3.73 കോടി രൂപയായിരുന്നു .
നിരോധനാജ്ഞയും ശരണം വിളിക്കുന്നവര്‍ക്കെതിരെ പോലീസ് എടുക്കുന്ന കേസുകളും തീര്ഥാടകാരുടെ വരവില്‍ ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട് . ഇതിനെ തുടര്‍ന്നാണ് ബോര്‍ഡിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുന്നത് .
ഓരോ ഇനത്തില്‍ ലഭിച്ച വരുമാനം
അരവണയുടെ വില്പന വഴി ലഭിച്ചത്
ഇത്തവണ 40.99 ലക്ഷം കഴിഞ്ഞ വര്‍ഷം 1.61 കോടി
അപ്പം വില്പന വഴി ലഭിച്ചത്
ഇത്തവണ 4.43 ലക്ഷം കഴിഞ്ഞ വര്‍ഷം 30.14 ലക്ഷം
കാണിക്ക വഴി ലഭിച്ച കണക്ക്
ഇത്തവണ 53.88 ലക്ഷം കഴിഞ്ഞ വര്‍ഷം 1.39 കോടി
മുറികളുടെ വാടക വഴി ലഭിച്ചത്
ഇത്തവണ 2.45 ലക്ഷം കഴിഞ്ഞ വര്‍ഷം 7.54 ലക്ഷം
Discussion about this post