അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതായി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍, ശബരിമലയില്‍ അടിസ്ഥാനസൗകര്യം ഒരുക്കിയെന്നും ബോര്‍ഡ്
ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവുണ്ടായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ അറിയിച്ചു. ആദ്യ ദിവസം 9000 പേര്‍ അന്നദാനത്തിനെത്തിയെങ്കില്‍ മൂന്നാം ദിവസം 6000 ആയി കുറഞ്ഞുവെന്നും ദേവസ്വം വ്യക്തമാക്കി. ശബരിമലയില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയെന്നും ദേവസ്വം അവകാശപ്പെട്ടു.
സൗജന്യ അന്നദാനം. കുടിവെള്ളം, ടോയ് ലെറ്റ് സൗകര്യം ,താല്‍ക്കാലിക നടപ്പന്തല്‍ ,ഡോര്‍ മെട്രി ,താല്‍കാലിക ഷെഡുകള്‍ തുടങ്ങിയ വിപുലമായ സംവിധാനം ഒരുക്കി. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളെ ഏകോപിച്ചാണ് ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനം. ശബരിമല പമ്പ നിലക്കല്‍ എന്നിവിടങ്ങളിലെ സൗകര്യങ്ങളെ കുറിച്ചാണ് വിശദീകരണം
ശബരിമലയില്‍ 17000 പേരെ ഉള്‍ക്കൊള്ളാന്‍ സൗകര്യം ഉണ്ട്. ഇരുപതിനായിരം പേര്‍ക്ക് ഒരേ സമയം ഭക്ഷണം നല്‍കാന്‍ ഇപ്പോള്‍ സൗകര്യമുണ്ട്്. സന്നിധാനത്ത് 1161 ടോയ്‌ലറ്റ് കളുണ്ട്,പമ്പയില്‍ 264 ടോയ്‌ലറ്റ് കളുണ്ട്
ജില്ലാ ഭരണകൂടം 100 ബയോ ടോയ്‌ലറ്റ് സജ്ജമാക്കിയിട്ടുണ്ട്. 2000 പേരെ ഉള്‍ക്കൊള്ളാനുള്ള നടപ്പന്തല്‍ ഉണ്ട. നിലയ്ക്കലില്‍ 970 ടോയ്‌ലറ്റ് ഉണ്ട് എന്നു ദേവസ്വ ബോര്‍ഡ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
Discussion about this post