ശബരിമലയിലെ യുവതി പ്രവേശന വിഷയത്തിലെ സുപ്രിം കോടതി വിധി സ്വാഗതം ചെയ്ത രാഹുല്‍ഗാന്ധിയെ തള്ളി ശശി തരൂര്‍ എംപി. ശബരിമല വിഷയത്തെ ലിംഗ സമത്വ പ്രശ്നമായി കണ്ടത് കൊണ്ടാണു സുപ്രിം വിധിയെ കോണ്‍ഗ്രസ് ദേശീയ നേതൃത്വവും രാഹുല്‍ഗാന്ധിയും സ്വാഗതം ചെയ്തതെന്നാണ് വിശദീകരണം. ശബരിമലയിലേതു സമത്വ വിഷയം അല്ല, മറിച്ചു പവിത്രതയുടെയും ആചാരത്തിന്റെയും വിഷയമാണ്. കന്യാകുമാരിയില്‍ പുരുഷന്മാര് കയറാന്‍ പാടില്ലാത്ത ക്ഷേത്രമുണ്ട്. അവിടെ കയറണം എന്നാവശ്യപ്പെട്ട് ആരും കോടതിയില്‍ പോയിട്ടില്ല. അയ്യപ്പനെ തൊഴണം എന്നാഗ്രഹിക്കുന്ന യുവതികള്‍ക്കു വേറെ അയ്യപ്പ ക്ഷേത്രങ്ങളുണ്ട്. ശബരിമലയുടെ പ്രത്യേകത എല്ലാവരും മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ ബിജെപിയുടെ സമര രീതിയോടു യോജിപ്പില്ല. പവിത്രസ്ഥലമായ ശബരിമലയില്‍ അക്രമം നടത്താനോ നാടക വേദിയാക്കാനോ കോണ്‍ഗ്രസ് തയാറല്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post