ഇ-കൊമേഴ്സ് വെബ്സൈറ്റായ ആമസോണിന്റെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു . പേര് , ഇമെയില്‍ വിലാസം ഉള്‍പ്പടെയുള്ള വിവരങ്ങളാണ് വെബ്സൈറ്റ് വഴി പരസ്യമായിരിക്കുന്നത് .
ബാധിക്കപ്പെട്ട ഉപയോക്താക്കളെ ഈ വിവരം ഇമെയില്‍ വഴി അറിയിച്ചതായി കമ്പനി പറഞ്ഞു . എന്നാല്‍ വിവര ചോര്‍ച്ചയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാനും എത്രപേരെ ബാധിച്ചിട്ടുണ്ടെന്നോ അവര്‍ എവിടെയുള്ളവര്‍ ആണെന്നോ വ്യക്തമാക്കാനും ആമസോണ്‍ തയ്യാറായിട്ടില്ല .
വിവരങ്ങള്‍ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്യപ്പെട്ടത് ഒരു സാങ്കേതിക പ്രശ്നം മാത്രമാണെന്ന് ആമസോണ്‍ പറയുന്നു . പ്രശ്നം പരിഹരിച്ചതായും അക്കാര്യം ബാധിക്കപ്പെട്ട ഉപയോക്താക്കളെ അറിയിച്ചതായും കമ്പനി പറഞ്ഞു . ഉപയോക്താക്കള്‍ പാസ്വേര്ഡ് മാറ്റേണ്ടതായിട്ടോ , മറ്റ് നടപടികള്‍ സ്വീകരിക്കേണ്ടതിന്റെയോ ആവശ്യമില്ലെന്നും കമ്പനി അറിയിച്ചു .
Discussion about this post