കൊച്ചി: ഹിന്ദുമത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ഹൈക്കോടതി മുന്‍ കൂര് ജാമ്യാപേക്ഷ നിഷേധിച്ച രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാതെ പോലിസിന്റെ ഇരട്ടനീതി. നിയമനടപടി തുടരാന്‍ ഹൈക്കോടതി ഉത്തരവ് വന്ന ശേഷവും രഹാന ഫാത്തിമയെ അറസ്റ്റ് ചെയ്യാത്ത പോലിസ് നടപടി ഇരട്ടനീതിയാണെന്നാണ് അയ്യപ്പഭക്തരുടെ ആക്ഷേപം.
സന്നിധാനത്ത് ശരണം വിളിച്ച അയ്യപ്പഭക്തരെ കൂട്ടത്തോടെ അറസ്റ്റു ചെയ്യുമ്പോള്‍, രഹ്നക്കുമുന്നില് പോലീസ് നിയമം മറക്കുകയാണെന്നാണ് വിമര്‍ശനം. രഹ്ന ഫാത്തിമ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ പെതുപരിപാടികളില്‍ പങ്കെടുത്ത് സ്വതന്ത്രമായി വിഹരിക്കുമ്പോള്‍ പോലിസ് അതിന് ഒത്താശ ചെയ്യുകയാണെന്നാണ് ആക്ഷേപം.
കഴിഞ്ഞ ഒക്ടോബര്‍ നാലിന് രഹ്ന ഫാത്തിമ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഹൈന്ദവ വിശ്വാസങ്ങളെ അധിക്ഷേപിക്കുകയും അയ്യപ്പഭക്തരുടെ വിശ്വാസങ്ങളെ ഹനിക്കുകയും ചെയ്തന്നെ പരാതിയിലാണ് പത്തനംതിട്ട പോലിസ് ഐപിസി 295 എ പ്രകാരം രഹ്നയ്ക്കെതിരെ കേസെടുത്തത്. കേസില്‍ രഹ്ന മുന്‍കൂര്‍ ജാമ്യത്തിനായി നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി ഒരാഴ്ച്ച പിന്നിട്ടിട്ടും അറസ്റ്റുള്‍പ്പെടെ ഒരു തുടര്‍നടപടിയും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. അട്ടപ്പാടി അഗളിയില്‍ കഴിഞ്ഞ ദിവസം നടന്ന പൊതുപരിപാടിയിലുള്പ്പെടെ രഹ്ന പങ്കെടുത്തിരുന്നു.
ബിഎസ്എന്‍എല്‍ ജീവനക്കാരിയായ രഹ്ന ജീവനക്കാര്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുമ്പോള്‍ വകുപ്പുതല നടപടികള്‍ സ്വീകരിക്കാത്തതിലും ആക്ഷേപമുണ്ട്.
Discussion about this post