ഗുജറാത്തിലെ ഏകതാ പ്രതിമയെ കടത്തിവെട്ടാന്‍ ഉത്തര്‍ പ്രദേശിലെ അയോദ്ധ്യയില്‍ ശ്രീരാമ ഭഗവാന്റെ പ്രതിമയൊരുങ്ങുന്നു. യോഗി സര്‍ക്കാര്‍ ഇതേപ്പറ്റിയുള്ള വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്.
സരയൂ നദീ തീരത്തായിരിക്കും കൂറ്റന്‍ പ്രതിമയൊരുങ്ങുന്നത്. ഇതിന്റെ ഉയര്‍ 221 മീറ്ററായിരിക്കും. അതില്‍ തന്നെ ശ്രീരാമ ഭഗവാന്റെ ഉയരം 151 മീറ്ററായിരിക്കും. കൂടാതെ ശ്രീരാന്റെ കുടയുടെ ഉയരം 20 മീറ്ററായിരിക്കും. ഇതിന് പുറമെ പീഠത്തിന്റെ ഉയരം 50 മീറ്ററുമായിരിക്കും.
പീഠത്തിനടിയില്‍ അയോദ്ധ്യ, ഇഷ്വാകു രാജവംശം, രാജാ മനു, രാമജന്മ ഭൂമി എന്നിവയുടെ ചരിത്രം വിളിച്ചോതുന്ന അത്യാധുനിക മ്യൂസിയവും നിര്‍മ്മിക്കുന്നതായിരിക്കും. പ്രതിമയുടെയും മ്യൂസിയത്തിന്റെയും ചിലവ് വഹിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ തന്നെയായിരിക്കും. നവ്യ അയോദ്ധ്യ പദ്ധതിയുടെ ഭാഗമായാണ് പ്രതിമയും മ്യൂസിയവും നിര്‍മ്മിക്കുക. ഇതിന്റെ ചിലവെത്രയായിരിക്കുമെന്നത് സര്‍ക്കാര്‍ അറിയിച്ചിട്ടില്ല. പ്രതിമ നിര്‍മ്മിക്കുന്നതിനായി അഞ്ച് സ്ഥാപനങ്ങളെയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. നിലവില്‍ പ്രതിമ നിര്‍മ്മിക്കുന്നതിനായി മണ്ണ് പരിശോധന നടത്തുകയാണ് അയോദ്ധ്യയില്‍.
അതേസമയം ശ്രീരാമ പ്രതിമയോട് ചേര്‍ന്ന് മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പ്രതീകമായ നിഷാദ രാജാവിന്റെ പ്രതിമയും നിര്‍മ്മിക്കുന്നതായിരിക്കും. വനവാസ കാലത്ത് രാമനെയും സീതയെയും നിഷാദ രാജ ഗംഗാനദി കടക്കാന്‍ സഹായിച്ചെന്നാണ് വിശ്വാസം. 34 കോടി രൂപയിലായിരിക്കും നിഷാദ രാജാവിന്റെ പ്രതിമ നിര്‍മ്മിക്കുക.
Discussion about this post