പീഡനാരോപണം നേരിടുന്ന സി.പി.എം ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ.ശശിക്ക് ആറ് മാസത്തെ സസ്‌പെന്‍ഷന്‍. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പി.കെ.ശശിക്ക് ആറ് മാസത്തെ സസ്‌പെന്‍ഷന്‍. നിലവില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് പി.കെ.ശശി. അതേസമയം ഗൂഢാലോചനയെ സംബന്ധിച്ച വിഷയത്തില്‍ ആര്‍ക്കെതിരെയും നടപടിയെടുത്തിട്ടില്ല.
പീഡനാരോപണം നടത്തിയ ഡി.വൈ.എഫ്.ഐയുടെ വനിതാ നേതാവ് തന്നെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് തന്നെയാണ് പറഞ്ഞിരിക്കുന്നത്.. മന്ത്രി എ.കെ.ബാലനും പി.കെ.ശ്രീമതിയും ഉള്‍പ്പെട്ട അന്വേഷണ കമ്മീഷനാണ് റിപ്പോര്‍ട്ട് നല്‍കിയത്.
പാര്‍ട്ടി പ്രവര്‍ത്തകയോട് പാര്‍ട്ടി നേതാവിന് യോജിക്കാത്ത വിധത്തില്‍ സംഭാഷണം നടത്തിയതിനാണ് നടപടിയെന്ന് പാര്‍ട്ടി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. തീരുമാനം കേന്ദ്രകമ്മറ്റിയുടെ അംഗീകാരത്തിന് വിധേയമായി നടപ്പിലാക്കുമെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു. കൂടുതല്‍ നടപടികള്‍ക്ക് ഇല്ലെന്ന് പരാതിക്കാരിയായ പെണ്‍കുട്ടി പ്രതികരിച്ചു.തീരുമാനം രണ്ട് കയ്യും നീട്ടി സ്വീകരിക്കുന്നുവെന്നായിരുന്നു പി.കെ ശശിയുടെ പ്രതികരണം
Discussion about this post