നമ്പി നാരായണനെ ചാരക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചുവെന്ന സര്‍ക്കാര്‍ സത്യവാങ് മൂലത്തിലെ ദുഷ്‌ലാക്ക് പൊളിച്ച് മുന്‍ ഡിജിപി സെന്‍കുമാര്‍. തന്നെ ഇക്കാര്യത്തില്‍ പ്രതിയാക്കുന്ന സര്‍ക്കാര്‍ ഇ.കെ നായനാരെയും പ്രതിയാക്കുമോ എന്ന് സെന്‍കുമാര്‍ ചോദിക്കുന്നു. ഇ കെ നായനാര്‍ നേതൃത്വം കൊടുത്ത ഇടതുപക്ഷ സര്‍ക്കാറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കേസ് താന്‍ അന്വേഷിച്ചതെന്ന് സെന്‍കുമാര്‍ പറഞ്ഞു. അങ്ങനെയാകുമ്പോള്‍ പ്രതിയാക്കേണ്ടത് അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരെ കൂടിയാണ്. സര്‍ക്കാര്‍ അതിന് തയ്യാവുകുമോ എന്നും സെന്‍കുമാര്‍ ചോദിക്കുന്നു.
ഇടതുപക്ഷ ഇകെ നായനാര്‍ മന്ത്രിസഭയുടെ കാലത്ത് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ചാരക്കേസ് പുനരന്വേഷിക്കാന്‍ സെന്‍കുമാര്‍ നിയോഗിക്കപ്പെട്ടിരുന്നു. കോടതിയെ തെറ്റിദ്ധരിപ്പിച്ച് സെന്‍കുമാര്‍ തുടരന്വേഷണത്തിന് അനുമതി വാങ്ങിയെന്ന വാദമാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ഉന്നയിക്കുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ നിയമനം തടയുന്നതിന് കാരണമായാണ് സെന്‍കുമാറിനെതിരെയുള്ള പഴയ കേസ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്.
Discussion about this post