ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. ശബരിമല സന്നിധാനത്ത് 52 കാരിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഡാലോചന കുറ്റം ചുമത്തിയ കേസിലാണ് ഇന്ന് വാദം കേള്‍ക്കുന്നത്. ഇന്ന് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത്. സുരേന്ദ്രന് ജാമ്യം നല്‍കരുതെന്നായിരിക്കും പോലിസ് കോടതിയില്‍ വാദിക്കുക.
കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും പൊലീസ് കസ്റ്റഡിയില്‍ അപയാപ്പെടുത്താനുള്ള ശ്രമമുണ്ടെന്നും ഇന്നലെ സുരേന്ദ്രന് പറഞ്ഞിരുന്നു. അതേസമയം ചിറ്റാര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയെന്ന കേസും തനിക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന സുരേന്ദ്രന്റെ വാദം പോലീസ് തള്ളിയിരുന്നു. ചിറ്റാര്‍ കേസില്‍ നാമജപ പ്രതിഷേധം നടത്തിയ മറ്റ് അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
Discussion about this post